Quantcast

വയനാട് ചെറുകാട്ടൂരിൽ പോളിങ് ഓഫീസർ താമരക്ക് വോട്ട് ചെയ്യാൻ പറഞ്ഞതായി പരാതി

ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിലെ 199 -ാം നമ്പർ ബൂത്തിലാണ് പോളിങ് ഓഫീസർ വോട്ടർമാരോട് താമരക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചത്

MediaOne Logo

Web Desk

  • Published:

    9 April 2026 1:52 PM IST

വയനാട് ചെറുകാട്ടൂരിൽ പോളിങ് ഓഫീസർ താമരക്ക് വോട്ട് ചെയ്യാൻ പറഞ്ഞതായി പരാതി
X

വയനാട്: ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിലെ 199 -ാം നമ്പർ ബൂത്തിനകത്ത് പോളിങ് ഓഫീസർ വോട്ടർമാരോട് താമരക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യർഥിച്ചതായി പരാതി.

വോട്ടിങ് മെഷീൻ ഓപ്പറേറ്റ് ചെയ്യുന്ന തേർഡ് പോളിങ് ഓഫീസറാണ് പരസ്യമായി ബൂത്തിനകത്ത് താമരക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചതായി പരാതി ഉയർന്നത്.

വോട്ട് ചെയ്തിറങ്ങിയ നാല് പേർ ഇതുസംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചതോടെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീബ് മാസ്റ്റർ ബൂത്തിലെത്തി റിട്ട. ഓഫീസർക്ക് പരാതി നൽകി.

TAGS :

Next Story