Quantcast

പൊന്നോണം വരവായി; കേരളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയം

തൃപ്പൂണിത്തുറ നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

MediaOne Logo

Web Desk

  • Updated:

    2025-08-26 04:27:30.0

Published:

26 Aug 2025 7:26 AM IST

പൊന്നോണം വരവായി; കേരളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയം
X

എറണാകുളം: കേരളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയം നടക്കും. തൃപ്പൂണിത്തുറ നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

രാവിലെ ഒൻപത് മണിക്ക് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് മന്ത്രി എം.ബി രാജേഷ് അത്തച്ചമയം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. കെ. ബാബു എംഎല്‍എ അധ്യക്ഷനാകും. എംപിമാരായ ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുക്കും.

9.30-ഓടെ ഘോഷയാത്ര ആരംഭിക്കും. ഷോഷയാത്ര ആരംഭിക്കുന്നതും സമാപിക്കുനന്നതും ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ്. കലാപ്രകടനങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകും.

TAGS :

Next Story