Quantcast

പൂഞ്ഞാർ സംഭവം: മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമായ നടപടിയെ പർവതീകരിക്കുകയും വർഗീയ നിറം നൽകുകയും ചെയ്യുന്നതെന്ന് സോളിഡാരിറ്റി

ചില വിഭാഗങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള പ്രസ്താവനയാണി​തെന്നും പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    6 March 2024 6:50 PM GMT

pinarayi vijayan
X

പിണറായി വിജയന്‍

കോഴിക്കോട്: പൂഞ്ഞാർ സംഭവത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമായ നടപടിയെ പർവതീകരിക്കുകയും വർഗീയ നിറം നൽകുകയും ചെയ്യുന്നതെന്ന് സോളിഡാരിറ്റി. സോളിഡാരിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ് പുറത്തിറക്കിയ പ്രസ്താവനയിലാണിക്കാര്യം വ്യക്തമാക്കിയത്.

ഇസ്ലാമോഫോബിക് ആയ വിഷയത്തിൽ പ്രതികരിക്കുമ്പോൾ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം. ചില വിഭാഗങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള പ്രസ്താവനയാണി​ത്. മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവരെ പരാമർശിക്കാതെ പോയത് മനഃപൂർവമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം

പൂഞ്ഞാറിൽ ഒരു കൂട്ടം വിദ്യാർഥികളിൽ നിന്നുണ്ടായ അപക്വമായ പ്രവർത്തനങ്ങളെ പർവതീകരിക്കുകയും അതിന് വർഗീയ നിറം നൽകി വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ച വിവരങ്ങളൊന്നും അറിയാഞ്ഞിട്ടാവില്ലല്ലോ ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കുട്ടികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ന്യായീകരിക്കുന്നത്.

കേസിലേക്കും അറസ്റ്റിലേക്കുമൊന്നുമെന്നുമെത്താതെ കൈകാര്യം ചെയ്യാൻ പറ്റുമായിരുന്നൊരു കാര്യത്തെ മുസ്ലിം വിരുദ്ധ പ്രചരണങ്ങൾ കൊണ്ട് വഷളാക്കിയവരെ കുറിച്ച് ഒന്നും പരാമർശിക്കാതെ പോയത് മന:പൂർവുമാണെന്ന് കരുതാതെ വയ്യ. തെരെഞ്ഞെടുപ്പടുത്ത പശ്ചാത്തലത്തിൽ ചില വിഭാഗങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയായി ഇതിനെ കരുതാനുള്ള ന്യായങ്ങൾ എമ്പാടുമുണ്ട്. ഇസ്ലാമോഫോബികായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടൊരു സംഭവത്തിൽ പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി കുറച്ച് കൂടി ഉത്തരവാദിത്തബോധം കാണിക്കണമായിരുന്നു.

TAGS :

Next Story