Quantcast

'സംഘ്പരിവാർ നുണപ്രചാരണം'; അഗ്നിശമനസേനാ പരിശീലനത്തിൽ വിശദീകരണവുമായി പോപ്പുലർ ഫ്രണ്ട്

പോപ്പുലർ ഫ്രണ്ടിന്റെ റസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന് ഫയർഫോഴ്‌സ് പരിശീലനം നൽകിയതിൽ വീഴ്ചയുണ്ടായെന്ന് അഗ്നിശമനസേനാ വിഭാഗം ടെക്നിക്കൽ ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    2 April 2022 9:54 AM GMT

സംഘ്പരിവാർ നുണപ്രചാരണം; അഗ്നിശമനസേനാ പരിശീലനത്തിൽ വിശദീകരണവുമായി പോപ്പുലർ ഫ്രണ്ട്
X

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് റസ്‌ക്യു ആൻഡ് റിലീഫ് ടീമിന് ഫയർഫോഴ്‌സ് പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണവുമായി സംഘടന. വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമായി സംഘ്പരിവാർ നുണപ്രചാരണം നടത്തുകയാണെന്ന് പോപുലർ ഫ്രണ്ട് വാർത്താകുറിപ്പിൽ ആരോപിച്ചു. രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകിയത് ബി.ജെ.പി അപരാധമായി കാണുകയാണെന്നും വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലനം നൽകേണ്ട വിഭാഗമാണ് പൊലീസും ഫയർഫോഴ്‌സും. ആ സേവനമാണ് പോപ്പുലർ ഫ്രണ്ടും ഉപയോഗിച്ചത്. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വക്താക്കൾക്ക് ഇത്തരം സേവനം ഉപയോഗിക്കാൻ കഴിയാത്തതിലുള്ള അമർഷമാണ് ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും ഇന്ന് രാജ്യം നേരിടുന്ന ദുരന്തമാണ് സംഘ്പരിവാറും ബി.ജെ.പിയുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ വാർത്താകുറിപ്പിൽ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിന് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് നേരത്തെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഫയർഫോഴ്സ് മേധാവി ബി. സന്ധ്യയുടെ നിർദേശപ്രകാരം അഗ്നിശമനസേനാ വിഭാഗം ടെക്നിക്കൽ ഡയറക്ടറാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് സർക്കാരിനു കൈമാറി.

കഴിഞ്ഞ ദിവസം ആലുവയിലായിരുന്നു പരിശീലന പരിപാടി നടന്നത്. സംഭവത്തിൽ എറണാകുളം ജില്ലാ ഓഫിസറോടും റീജ്യനൽ ഓഫിസറോടും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ വിമർശനവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

Summary: Popular Front explanation in Kerala fire and rescue services training

TAGS :

Next Story