Quantcast

പോപുലർ ഫ്രണ്ട് വേട്ട: ഭരണകൂട വിമർശനങ്ങൾ അടിച്ചമർത്താനുള്ള നീക്കത്തെ ചെറുക്കണം: സാംസ്കാരിക പ്രവർത്തകർ

ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും സംഘടനാ സ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതാവശ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 Sep 2022 3:38 PM GMT

പോപുലർ ഫ്രണ്ട് വേട്ട: ഭരണകൂട വിമർശനങ്ങൾ അടിച്ചമർത്താനുള്ള നീക്കത്തെ ചെറുക്കണം: സാംസ്കാരിക പ്രവർത്തകർ
X

കോഴിക്കോട്: അധികാരത്തിന്റെ പിൻബലത്തിൽ എൻ.ഐ.എ, ഇ.ഡി പോലുള്ള ഗവൺമെന്റ് ഏജൻസികളെ ഉപയോഗിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകരെയും നേതാക്കളെയും രാജ്യവ്യാപകമായി വേട്ടയാടുകയും ഓഫീസുകളിൽ റെയ്ഡ് നടത്തുകയും ചെയ്ത കേന്ദ്ര നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഭരണകൂട വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് നയത്തിനെതിരെ വ്യാപകമായ ജനകീയ പ്രതിഷേധം ഉയർന്നു വരേണ്ടതാവശ്യമാണ്. രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദലിത് ജനവിഭാഗങ്ങൾക്കെതിരെ വർധിച്ചു വരുന്ന അനീതികൾക്കെതിരായ പ്രതിഷേധങ്ങളെയും സമരങ്ങളെയും തീവ്രവാദ മുദ്രകുത്തി തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. രാജ്യത്തെ വിഭജിക്കാനുള്ള സംഘ്പരിവാർ നീക്കങ്ങളെ തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി പ്രതികരിക്കുന്ന വ്യക്തികളെയും സംഘടനകളെയും ഒറ്റപ്പെടുത്തി വേട്ടയാടുകയാണ് മോദി സർക്കാർ. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും സംഘടനാ സ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതാവശ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

എൻ.പി. ചെക്കുട്ടി, ജെ.രഘു, കെ.കെ.ബാബുരാജ്, ജമാൽ കൊച്ചങ്ങാടി, ഒ. അബ്ദുല്ല, വി.എച്ച് അലിയാർ മൗലവി, സി.കെ.അബ്ദുൽ അസീസ്, കെ.എ ഷഫീഖ്, പി.എ.എം ഹാരിസ്, ഡോ.പി.എം ഇസ്ഹാഖ്, ബാബുരാജ് ഭഗവതി, നഹാസ് മാള, എം.കെ. മനോജ് കുമാർ, വിളയോടി ശിവൻകുട്ടി, ജി. ഗോമതി, അംബിക പി, അഡ്വ. തുഷാർ നിർമൽ സാരഥി, ഡോ. പി.ജി ഹരി, അഡ്വ.എം.കെ ഹരികുമാർ, സജീദ് ഖാലിദ്, അംജദ് അലി ഇ.എം, റാസിഖ് റഹീം, ദേവപ്രസാദ് നാരായണൻ, ഡോ: കെ.എസ് സുദീപ്, നജ്ദ റൈഹാൻ, വിനീതാ വിജയൻ, എസ്. സുരേഷ് കുമാർ ചവറ, സുജാ ഭാരതി, മൃദുല ഭവാനി, ആബിദ് അടിവാരം, എ.എം നദ്വി, പ്രശാന്ത് സുബ്രമണ്യൻ, റഷീദ് മക്കട, അഭിലാഷ് പടച്ചേരി.

TAGS :

Next Story