Quantcast

വീണ്ടുമൊരു വിഷുദിനം; പാലക്കാട് സുബൈര്‍ വധത്തിന് ഒരു വയസ്

കഴിഞ്ഞ വർഷം വിഷുദിനത്തിൽ ജുമുഅ നമസ്ക്കാരം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമികള്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    15 April 2023 1:36 AM GMT

OneyearofPalakkadSubairmurder, PalakkadSubairmurder, PopularFrontleadermurderinPalakkadElappully
X

പാലക്കാട്: കഴിഞ്ഞ വർഷം വിഷുദിനത്തിലാണ് പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈർ കൊല്ലപ്പെട്ടത്. കേസിൽ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ ഉൾപ്പെടെ ഒന്‍പതുപേർ പിടിയിലായി. തൊട്ടടുത്ത ദിവസം ആർ.എസ്.എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടു.

കഴിഞ്ഞ വർഷം വിഷുദിനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ സുബൈറിനുനേരെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ എലപ്പുള്ളിയിലെ വീടിന് സമീപത്തുവച്ചാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിന് പിറകിൽ സുബൈറിന്റെ പിതാവുമുണ്ടായിരുന്നു. ബൈക്കിലും കാറിലുമായി എത്തിയ പ്രതികളാണ് കൃത്യം നടത്തിയത്.

നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാറിലാണ് പ്രതികൾ എത്തിയത്. കേസിൽ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ ഉൾപ്പെടെ ഒന്‍പതു പ്രതികളാണ് പിടിയിലായത്. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. കേസിന്റെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുംമുൻപ് പാലക്കാട് മേലാമുറിയിലെ ആർ.എസ്.എസ് പ്രദേശിക നേതാവായ ശ്രീനിവാസനും കൊല്ലപ്പെട്ടു. ശ്രീനിവാസന്‍റെ കടയിൽ കയറിയായിരുന്നു ആക്രമണം. കേസിൽ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരും അറസ്റ്റിലായി.

Summary: This Vishu marks one year since the Popular Front leader Subair was killed in Elappully, Palakkad.

TAGS :

Next Story