Quantcast

'കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത് കടലാസ് വിമാനം പറത്തി, വിഴിഞ്ഞത്ത് യഥാർത്ഥ കപ്പലെത്തുന്നു'; മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രതികരണം

വിഴിഞ്ഞം പുറംകടലിൽ എത്തിയ ഷെൻഷുവ 15 ചരക്ക് കപ്പലിനെ ഇന്ന് രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തിലടുപ്പിക്കുക

MediaOne Logo

Web Desk

  • Published:

    12 Oct 2023 2:16 AM GMT

Ports Minister Ahmed Devarkovil reacting to the arrival of the ship at Vizhinjam International Port
X

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ കപ്പലെത്തിയതിൽ പ്രതികരിച്ച് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം രാജ്യത്തിന് തന്നെ നാഴികകല്ലാണെന്ന് മന്ത്രി മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വിഴിഞ്ഞത്തേക്ക് ബിസിനസ് എത്തിക്കാനുള്ള എല്ലാ ശ്രമവും തുടങ്ങികഴിഞ്ഞുവെന്നും രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് വിഴിഞ്ഞത്തിന് നൽകണമെന്ന എം വിൻസെൻറിന്റെ ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 2015 ആഗസ്തിൽ ഒപ്പുവെച്ച പദ്ധതിയാണെന്നും എന്നാൽ ആ സർക്കാറിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ തുടർനടപടികൾ പിന്നീട് വന്ന സർക്കാർ നടത്തുകയായിരുന്നുവെന്നും പറഞ്ഞു. കരാർ ഒപ്പുവച്ചതു കൊണ്ട് പദ്ധതി ആരുടെയും സ്വന്തമാകില്ലെന്നും ഒരു വ്യക്തിയുടെയും പേര് തുറമുഖത്തിന് നൽകേണ്ടതില്ലെന്നും പൊതു സ്വത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ വിമാനത്താവളത്തിൽ കടലാസ് വിമാനം പറത്തി ഉദ്ഘാടനം ചെയ്തപ്പോൾ വിഴിഞ്ഞത്ത് യഥാർത്ഥ കപ്പലെത്തുന്നുവെന്നും മന്ത്രി പരിഹസിച്ചു. അതേസമയം, മത്സ്യ തൊഴിലാളികളുമായി സർക്കാർ ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി അഹമദ് ദേവർകോവിൽ വ്യക്തമാക്കി.

വിഴിഞ്ഞം പുറംകടലിൽ എത്തിയ ഷെൻഷുവ 15 ചരക്ക് കപ്പലിനെ ഇന്ന് രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തിലടുപ്പിക്കുക. അതീവ സുരക്ഷയിൽ ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കപ്പലിനെ ബർത്തിൽ എത്തിക്കുന്നത്. ഇതിനായി 45 മിനിട്ട് സമയം വേണ്ടിവരും. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളാണ് കപ്പലിലുള്ളത്. ആദ്യ കപ്പലിനുള്ള സർക്കാരിന്റെ ഔദ്യോഗിക വരവേൽപ്പ് ഞായറാഴ്ചയാണ്. 8000 പേർക്ക് ഇരിക്കാനുള്ള കൂറ്റൻ പന്തലിൽ വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.


Ports Minister Ahmed DPorts Minister Ahmed Devarkovil reacting to the arrival of the ship at Vizhinjam International Portevarkovil reacting to the arrival of the ship at Vizhinjam International Port

TAGS :

Next Story