Quantcast

ഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകള്‍

ജില്ലാ പ്രസിഡന്‍റ് ജില്ല മുഴുവൻ പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം കൊയ്തു എന്നും പോസ്റ്ററിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-01 03:07:15.0

Published:

1 April 2023 1:50 AM GMT

shafi parambil
X

ഷാഫി പറമ്പില്‍

പാലക്കാട്: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകള്‍. ഷാഫിയുടെയും ജില്ലാ പ്രസിഡന്‍റ് ടി.എച്ച് ഫിറോസ് ബാബുവിന്‍റെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലുള്ളത് . ഇരുവരും മതം പരിചയാക്കി വ്യക്തിഗത നേട്ടം കൈവരിച്ചെന്നും വിമർശനം ഉണ്ട്. ജില്ലാ പ്രസിഡന്‍റ് ജില്ല മുഴുവൻ പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം കൊയ്തു എന്നും പോസ്റ്ററിലുണ്ട്.



TAGS :

Next Story