Quantcast

'സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിന്റെ മറവിൽ സ്വന്തം വീട് നിർമാണം നടത്തി'; ബിജെപി നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

വി.വി രാജേഷ്, സി. ശിവൻകുട്ടി, എം. ഗണേശൻ തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണം. ഇന്നലെ രാത്രിയാണ് പോസ്റ്റർ പതിച്ചത്. ഇന്ന് രാവിലെ തന്നെ നേതാക്കൾ ഇടപെട്ട് പോസ്റ്ററുകൾ മുഴുവൻ മാറ്റി.

MediaOne Logo

Web Desk

  • Published:

    26 Sept 2022 9:18 AM IST

സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിന്റെ മറവിൽ സ്വന്തം വീട് നിർമാണം നടത്തി; ബിജെപി നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ
X

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ബിജെപി ഫോറത്തിന്റെ പേരിൽ പോസ്റ്റർ. സംസ്ഥാന നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും പോസ്റ്ററിലുണ്ട്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് ജില്ലയിലെത്തുന്നുണ്ട്. അതിനിടയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിന്റെ മറവിൽ സ്വന്തമായി വീട് നിർമാണം നടത്തിയ നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. വി.വി രാജേഷ്, സി. ശിവൻകുട്ടി, എം. ഗണേശൻ തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണം.

ഇന്നലെ രാത്രിയാണ് പോസ്റ്റർ പതിച്ചത്. ഇന്ന് രാവിലെ തന്നെ നേതാക്കൾ ഇടപെട്ട് പോസ്റ്ററുകൾ മുഴുവൻ മാറ്റി.

TAGS :

Next Story