Quantcast

വസന്തം വേണ്ട, മണ്ണിനെ അറിയുന്ന മനുഷ്യൻ മതി; നാദാപുരത്ത് സിപിഐ സ്ഥാനാർഥിക്കെതിരെ പോസ്റ്ററുകൾ

പി.വസന്തത്തെയാണ് നാദാപുരത്ത് സിപിഐ സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 March 2026 10:16 AM IST

വസന്തം വേണ്ട, മണ്ണിനെ അറിയുന്ന മനുഷ്യൻ മതി; നാദാപുരത്ത് സിപിഐ സ്ഥാനാർഥിക്കെതിരെ പോസ്റ്ററുകൾ
X

കോഴിക്കോട്: നാദാപുരത്ത് സിപിഐ സ്ഥാനാർഥിയായി പി.വസന്തത്തെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ. ആകാശത്തുനിന്നും നൂലിൽ കെട്ടിയിറക്കുന്ന വസന്തം ഞങ്ങൾക്ക് വേണ്ടെന്നും മണ്ണിനെ അറിയുന്ന മനുഷ്യൻ മതി എന്നുമാണ് പോസ്റ്ററിലുള്ളത്. എൽഡിഎഫ് വിജയം ഉറപ്പാക്കാൻ വസന്തത്തെ ഉപേക്ഷിക്കണമെന്നും പോസ്റ്ററിൽ പറയുന്നു.

പി.വസന്തത്തെയാണ് നാദാപുരത്ത് സിപിഐ സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ ആത്മബന്ധുത്വമല്ല, ആത്മാവിനെ തൊട്ടറിയുന്നവരാണ് ആവശ്യമെന്നും പോസ്റ്ററുകളുണ്ട്. ഇ.കെ വിജയനാണ് മണ്ഡലത്തിൽ നിലവിലെ സിറ്റിങ് എംഎൽഎ.

TAGS :

Next Story