പാലക്കാട് കാട്ടാന ആക്രമണത്തിൽ മരിച്ച ഉമ്മറിന്റെ പോസ്റ്റ്മോർട്ടം ഇന്ന്
നഷ്ട്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഇന്ന് കൈമാറും

പാലക്കാട്: പാലക്കാട് എടത്തനാട്ടുകരയിൽ കാട്ടന ചവിട്ടി കൊന്ന ഉമ്മറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന കൊന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടക്കുക.
ഇന്നലെ വൈകുന്നേരമാണ് കൃഷിയിടത്തിൽ ഉമ്മറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായ ഉമ്മർ അതിരാവിലെ ജോലിക്കായി പോയിരുന്നു. തിരിച്ച് വരാതായതോടെ ഫോണിൽ വിളിച്ചു. അതും ലഭിക്കാതായതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്തും, തലയിലും മുറിവുണ്ട്. ആനയുടെ ആക്രമണത്തിലാണ് ഉമ്മർ മരിച്ചതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു. കാട്ടന തുമ്പികൈ കൊണ്ട് എടുത്ത് എറിഞ്ഞതാകാനാണ് സാധ്യത.
രാത്രി ഏഴരയോടെയാണ് മൃതദേഹം ആംബുലൻസിനരികെ എത്തിച്ചത്. രാത്രി ഒൻപതരയോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രാവിലെ ഒൻപത് മണിക്ക് പോസ്റ്റ്മോർട്ടം നടക്കും. ഉമ്മറിൻ്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യഘടുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും. വന്യജീവി ആക്രമണം മൂലം ഒരു നാടുതന്നെ കുടിയിറക്കപെട്ട സ്ഥലമാണ് ചോലമണ്ണ്.
Adjust Story Font
16

