Quantcast

9 വയസ്സുകാരിയുടെ മരണം: മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍

MediaOne Logo

Web Desk

  • Published:

    15 Aug 2025 9:29 PM IST

9 വയസ്സുകാരിയുടെ മരണം: മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
X

കോഴിക്കോട്: താമരശ്ശേരിയില്‍ 9 വയസ്സുകാരി മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍.

താമരശ്ശേരി കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയ ആണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയയ്ക്കും. കുട്ടിയുടെ സഹോദരങ്ങള്‍ക്കും സഹപാഠിക്കും പനി ലക്ഷണങ്ങളുണ്ട്. ഇവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന താമരശ്ശേരി മൂന്നാം വാര്‍ഡില്‍ സര്‍വേ നടത്തി. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

TAGS :

Next Story