Quantcast

ചെയറിൽ നിന്നെഴുന്നേറ്റു മറ്റൊരംഗത്തോട് സംസാരിച്ചു; പി.പി ചിത്തരഞ്ജന് സ്പീക്കറുടെ ശാസന

സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    4 July 2022 5:42 AM GMT

ചെയറിൽ നിന്നെഴുന്നേറ്റു മറ്റൊരംഗത്തോട് സംസാരിച്ചു; പി.പി ചിത്തരഞ്ജന് സ്പീക്കറുടെ ശാസന
X

തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ഗൗരവമായ ചർച്ചകൾ നടക്കുമ്പോൾ അത് ശ്രദ്ധിക്കണമെന്നും സ്പീക്കർ നിർദേശിച്ചു.

ശ്രദ്ധക്ഷണിക്കൽ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്പോഴാണ് ചിത്തരഞ്ജൻ എം.എൽ.എ ചെയറിൽ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാൻ പോയത്. തുടർന്നാണ് മന്ത്രിയുടെ സംസാരം നിർത്താനാവശ്യപ്പെട്ട് സ്പീക്കർ, ചിത്തരഞ്ജൻ എം.എൽ.എക്ക് ശാസന നൽകിയത്. അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു ശാസന. രാഷ്ട്രീയ വിഷയങ്ങൾ മാത്രമല്ല ഗൗരവമായ ചർച്ചകൾ നടക്കുമ്പോൾ അക്കാര്യം ശ്രദ്ധിക്കാനും അംഗങ്ങൾ തയ്യാറാകണമെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം എ.കെ.ജി സെന്റർ ആക്രമണത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നൽകി. ഉച്ചക്ക് ഒന്നിന് ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂർ ചർച്ചചെയ്യാനാണ് തീരുമാനം. എ.കെ.ജി സെന്റർ ആക്രമണം ഭീതിയോടെ മാത്രമെ കാണാനാകൂ എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയത്. എ.കെ.ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടതായി വിഷ്ണനുനാഥ് ചൂണ്ടിക്കാട്ടി.

TAGS :

Next Story