മുന്നണി മാറ്റത്തിനായി സഭകളുടെ സമ്മർദ്ദമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രമോദ് നാരായണൻ
സഭയെ വലിച്ചിഴക്കുന്നത് ദുഷ്ടലാക്കോടെയെന്നും പ്രമോദ് നാരായണൻ

കോട്ടയം: മുന്നണി മാറ്റത്തിനായി സഭകളുടെ സമ്മർദ്ദമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രമോദ് നാരായണൻ എംഎൽഎ.കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച വിവരങ്ങൾ അടിസ്ഥാനാരഹിതം. പാർട്ടി ചെയർമാൻ ജോസ് കെ മാണി അസന്നിഗ്ധമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സഭയെ വലിച്ചിഴക്കുന്നത് ദുഷ്ടലാക്കോടെയെന്നും പ്രമോദ് നാരായണൻ എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.
മുന്നണി മാറ്റത്തിന് സഭകളുടെ സമ്മർദം ഉണ്ടെന്ന രീതിയിൽ പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞരീതിയിലുള്ള പ്രചാരണമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രമോദ് നാരായണന്റെ എന്ന പേരിലുള്ള അഭിപ്രായം പ്രത്യക്ഷപ്പെട്ടത്. സഭ സമ്മർദം ചെലുത്തിയെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു.
Next Story
Adjust Story Font
16

