Quantcast

ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ജീവനൊടുക്കാൻ ശ്രമിച്ചു

വിഷം കഴിച്ച് ചികിത്സയിലായിരുന്ന പ്രവീണ്‍ ഇന്നലെയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-05 09:23:02.0

Published:

5 May 2023 6:02 AM GMT

Praveen Nath wife Rishana Aishu also attempted suicide
X

തൃശൂർ: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷു ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വിഷം കഴിച്ച് ചികിത്സയിലായിരുന്ന പ്രവീൺ നാഥ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രശസ്തനായിരുന്നു പ്രവീൺ. പാലക്കാട് നെൻമാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാന്‍സ് വുമണായ റിഷാന ഐഷുവും പ്രവീൺ നാഥും കഴിഞ്ഞ പ്രണയദിനത്തിലാണ് വിവാഹിതരായത്.

ഇവർ തമ്മിൽ പിരിയുന്ന എന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് പ്രവീൺനാഥിന് വലിയ മാനസിക വിഷമമുണ്ടാക്കിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ചുകൊണ്ട് പ്രവീൺനാഥ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.


TAGS :

Next Story