തൃശൂരിൽ ഗർഭിണിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം വീടിന് പുറകിലെ കോൺക്രീറ്റ് കാനയിൽ
ആറ് മാസം മുമ്പാണ് ഷാരോണും അർച്ചനയും തമ്മിലുള്ള വിവാഹം നടന്നത്

തൃശൂർ: തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ. മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ അർച്ചനയാണ്(20) മരിച്ചത്.
വൈകീട്ട് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. ഷാരോണിൻ്റെ സഹോദരിയുടെ കുട്ടിയെ അംങ്കനവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിൻ്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. കേസിൽ അർച്ചനയുടെ ഭർത്താവ് ഷാരോണെ കസ്റ്റഡിയിലെടുത്തു.
ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്.
Next Story
Adjust Story Font
16

