Quantcast

രാഷ്ട്രപതി ദൗപ്രദി മുർമു ഇന്ന് കൊച്ചിയിൽ

ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ നിഷാൻ ദ്രൗപദി മുർമു സമ്മാനിക്കും.

MediaOne Logo

Web Desk

  • Published:

    16 March 2023 1:00 AM GMT

Backlash to the governor; Presidents assent to Kerala Lokayukta Act Amendment Bill
X

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദൗപ്രദി മുർമു ഇന്ന് കൊച്ചിയിലെത്തും. നാവികസേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ നിഷാൻ ദ്രൗപദി മുർമു സമ്മാനിക്കും.

വൈകിട്ട് 4.20നാണ് ചടങ്ങ്. നാളെ രാവിലെ കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി മഠം സന്ദർശിക്കും. തുടർന്ന് തിരുവനന്തപുരത്തെ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലെ കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുക്കുന്ന രാഷ്ട്രപതി ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് പോകും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് ആറ് വരെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story