തിരുവിതാംകൂർ ദേവസ്വം ബോർഡ്; നിർണായക ഉത്തരവുമായി പ്രസിഡൻ്റ് കെ. ജയകുമാർ
നോട്ടിൻ്റെ മാസ്റ്റർ കോപ്പിയിൽ ബോർഡ് അംഗങ്ങൾ ഒപ്പിട്ട് നൽകുമെന്നും ജയകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിർണായക ഉത്തരവുമായി പ്രസിഡന്റ് കെ. ജയകുമാർ. പ്രസിഡന്റിന്റെ മുൻകൂർ അനുവാദം ഇല്ലാതെ ഒരു വിഷയവും ബോർഡ് യോഗത്തിൽ വരാൻ പാടില്ല. പ്രസിഡന്റ് അംഗീകരിക്കുന്ന വിഷയങ്ങളിൽ വിശദായ കുറിപ്പ് അജണ്ടയായി നൽകണം.
അജണ്ട നോട്ടിന്റെ മാസ്റ്റർ കോപ്പിയിൽ ബോർഡ് അംഗങ്ങൾ ഒപ്പിട്ട് നൽകുമെന്നും ജയകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജയകുമാർ ചുമതല ഏറ്റെടുത്തത്. ബോർഡ് യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ ശീർഷകം മാത്രമാണ് ഇതുവരെ അജണ്ടയായി പ്രസിഡണ്ടിനും മെമ്പർമാർക്കും ഉദ്യോഗസ്ഥർ നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരുന്നത്. സ്ഥാനാരോഹണ വേളയിൽ തന്നെ കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വംബോർഡിലെ ഉദ്യോഗസ്ഥർക്ക് കൂച്ചുവിലങ്ങിടുമെന്ന് വ്യക്തമാക്കിയിരുന്നു. അതിൻറെ തുടക്കമാണ് പുതിയ ഉത്തരവ്.
ഏതു വിഷയമാണോ ചർച്ച ചെയ്യേണ്ടത് അതിന് പ്രസിഡൻ്റിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കി. പ്രസിഡൻ്റ് അംഗീകരിക്കുന്ന വിഷയങ്ങളിൽ വിശദായ കുറിപ്പ് അജണ്ടയായി നൽകണം. തീരുമാനങ്ങൾ അജണ്ട നോട്ടിൻ്റെ മാസ്റ്റർ കോപ്പിയിൽ ബോർഡ് അംഗങ്ങൾ ഒപ്പിട്ട് നൽകും. അജണ്ടയിലെ വിഷയങ്ങൾ മുൻകൂട്ടി അറിയാതെ പോകുന്നത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് കെ ജയകുമാർ ഉത്തരവിൽ തന്നെ സൂചിപ്പിച്ചിട്ടുള്ളത്. ഡെലിഗേഷൻ ഓഫ് പവേഴ്സ് അനുസരിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളിൽ അതത് ഡിപ്പാർട്ട്മെൻറ്കൾക്ക് തന്നെ തീരുമാനമെടുക്കാം എന്നും ഉത്തരവിൽ പറയുന്നു.
Adjust Story Font
16

