രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ
കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ ലഭിച്ചു

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളാ പൊലീസിൽ നിന്ന് ഷാനവാസ് അബ്ദുൾ സാഹിബിനും, കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ ലഭിച്ചു.
സുതുത്യർഹ സേവനത്തിനുള്ള അവാർഡിന് കേരളത്തിൽ നിന്ന് 10 പൊലീസുകാരും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥരും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥരും അർഹരായി.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളാ പൊലീസിലെ എഎസ്‍പി എ.പി ചന്ദ്രൻ, എസ്ഐ ടി. സന്തോഷ്‍കുമാര്‍, ഡിഎസ്‍പി കെ.ഇ പ്രേമചന്ദ്രൻ, എസിപി ടി. അഷ്റഫ്, ഡിഎസ്‍പി ഉണ്ണികൃഷ്ണൻ വെളുതേടൻ, ഡിഎസ്‍പി ടി. അനിൽകുമാര്‍, ഡിഎസ്‍പി ജോസ് മത്തായി, സിഎസ്‍പി മനോജ് വടക്കേവീട്ടിൽ, എസിപി സി. പ്രേമാനന്ദ കൃഷ്ണൻ, എസ്ഐ പ്രമോദ് ദാസ് എന്നിരും
കേരള ഫയര്‍ഫോഴ്സിലെ ജോഗി എ.എസ് (ജില്ലാ ഫയർ ഓഫീസർ), കെ.എ ജാഫർഖാൻ (സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ), വേണുഗോപാൽ വി.എൻ (സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ) എന്നിവരം ജയിൽ വകുപ്പിലെ ടി.വി രാമചന്ദ്രൻ, എസ്. മുഹമ്മദ് ഹുസൈൻ, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍ എന്നിവരുമാണ് അർഹരായത്.
Adjust Story Font
16

