Quantcast

പ്രധാനമന്ത്രിയുടെ സന്ദർശനം; ഗുരുവായൂരിൽ 48 വിവാഹങ്ങളുടെ സമയം മാറ്റി

20 പേർക്കാണ് ഓരോ വിവാഹത്തിലും പങ്കെടുക്കാനാകുക, ഇവർ പാസും എടുത്തിരിക്കണം

MediaOne Logo

Web Desk

  • Updated:

    2024-01-12 13:39:41.0

Published:

12 Jan 2024 1:19 PM GMT

പ്രധാനമന്ത്രിയുടെ സന്ദർശനം; ഗുരുവായൂരിൽ 48 വിവാഹങ്ങളുടെ സമയം മാറ്റി
X

തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റി നിശ്ചയിച്ചു.. 48 വിവാഹങ്ങളാണ് സമയം മാറ്റി നിശ്ചയിച്ചത്.ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ബുധനാഴ്ചയാണ് ഗുരുവായൂരിൽ എത്തുക

പുലർച്ചെ അഞ്ച് മണിക്കും 6 മണിക്കുമിടയ്ക്കാണ് വിവാഹങ്ങൾക്ക് അനുമതി. 6-9 വരെ വിവാഹങ്ങൾ പാടില്ല. 20 പേർക്കാണ് ഓരോ വിവാഹത്തിലും പങ്കെടുക്കാനാകുക. ഇവർ പാസും എടുത്തിരിക്കണം.

രാവിലെ ക്ഷേത്രത്തിൽ ചോറുണും തുലാഭാരവും നടത്താനും അനുമതിയില്ല. ബുധനാഴ്ച രാവിലെ ഏഴരയോടെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി 8 മണിക്ക് ക്ഷേത്ര ദർശനം നടത്തും. അതിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. ശേഷം കൊച്ചിയിലേക്ക് മടങ്ങും

TAGS :

Next Story