Quantcast

'നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല'; അതിജീവിതയുടെ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിലുള്ള അതിജീവിതയുടെ പ്രതികരണം രേഖപ്പെടുത്തിയ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

MediaOne Logo

Web Desk

  • Updated:

    2025-12-14 16:06:54.0

Published:

14 Dec 2025 9:04 PM IST

നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല; അതിജീവിതയുടെ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിലുള്ള അതിജീവിതയുടെ പ്രതികരണം രേഖപ്പെടുത്തിയ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും വിധിയിൽ അത്ഭുതമില്ലെന്നും അതിജീവിത തന്റെ സാമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പാണ് പൃഥിവിരാജ് പങ്കുവെച്ചത്. നേരത്തെയും അതിജീവിതയുടെ കൂടെയാണ് താനെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

'നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.' അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അതിജീവിതയെ പിന്തുണച്ച് നടി മഞ്ജു വാര്യരും രംഗത്ത് വന്നിരുന്നു. കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നും ഇത് ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ടെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ മഞ്ജു പറയുന്നു. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

TAGS :

Next Story