ചര്‍ച്ചയില്‍ തീരുമാനമായില്ല; 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സ്വകാര്യ ബസ് സംഘടനകള്‍
വിദ്യാര്‍ഥി കണ്‍സഷന്‍ സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായുള്ള ഗതഗാത മന്ത്രിയുടെ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഒരു സംഘടന സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. വിദ്യാര്‍ഥി കണ്‍സഷന്‍ സംബന്ധിച്ച് ഗതാഗത സെക്രട്ടറി വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
140 കിലോമീറ്ററിന് മുകളിലുള്ള പെര്‍മിറ്റില്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. 22 മുതലുള്ള സ്വകാര്യ ബസ് സമരത്തില്‍ കുറച്ച് കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നു.
ബാക്കി സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷന്‍ ഒഴിവാക്കാനാവില്ലെന്നും പുതിയ വാഹനത്തിനേ ഇനി പുതിയ പെര്‍മിറ്റ് നല്‍കൂയെന്നും തീരുമാനം.
Next Story
Adjust Story Font
16

