സംസ്ഥാനത്ത് നാളെ സ്വകാര്യബസ് സമരം
ഈ മാസം 22 മുതൽ അനിശ്ചിതകാല സമരവുംബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) സ്വകാര്യബസ് സമരം.സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളുമായി ഗതാഗത കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടു.ഒരാഴ്ച സമയം നൽകണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാൻ ഉടമകൾ തയ്യാറായില്ല.
വിദ്യാർഥി കൺസഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളത്തെ സൂചനാ സമരം. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരവുംബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

