Quantcast

സിഗ്നലിൽ ചുവപ്പ് കത്തുമ്പോഴും തിരക്കേറിയ ജംഗ്ഷനിൽ സ്വകാര്യ ബസിന്‍റെ ഓട്ടപ്പാച്ചിൽ; സംഭവം എറണാകുളത്ത്

മേനക വഴി പോകാൻ ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുകയാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ

MediaOne Logo

Web Desk

  • Updated:

    2025-05-31 13:38:00.0

Published:

31 May 2025 2:41 PM IST

private bus
X

കൊച്ചി: എപ്പോഴും വാര്‍ത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് സ്വകാര്യബസുകൾ നടത്തുന്ന നിയമലംഘനങ്ങൾ. അശ്രദ്ധമായും അലക്ഷ്യമായി വണ്ടിയോടിച്ചതിനും ഫിറ്റ്നസ് ഇല്ലാത്തതിനും തെറ്റായ ദിശയിൽ വാഹനമോടിച്ചതിനുമെല്ലാം സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാറുണ്ട്. എറണാകുളത്തെ ഏറ്റവും തിരക്കേറിയ മാധവ് ഫാർമസി ജംഗ്ഷനിൽ സിഗ്നൽ ലംഘിച്ച് ക്രോസ് ചെയ്ത സ്വകാര്യ ബസിന്‍റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.


ജംഗ്ഷനിൽ മേനക വഴി പോകാൻ സിഗ്നൽ കാത്തുകിടക്കുകയാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ. ഇതിനിടയിൽ പച്ച തെളിയുന്നത് കാത്ത് നിൽക്കാതെ അപകടകരമായ രീതിയിൽ ഒരു ബസ് മുന്നോട്ടെടുത്ത് സിഗ്നൽ മറികടക്കുകയായിരുന്നു. എതിര്‍ വശത്ത് നിന്നും സൈഡിൽ നിന്നും വാഹനങ്ങൾ വരുമ്പോഴാണ് സ്വകാര്യ ബസിന്‍റെ നിരത്തിലെ അഭ്യാസം.


അതേസമയം മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എംവിഡി മുന്നറിയിപ്പ് നൽകി.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.

2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

3. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

4. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

5. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

9. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

10.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

11. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

TAGS :

Next Story