Quantcast

പൊന്നാനി മുൻ ലീഗ് നേതാവ്, വടകര കെ.കെ ശൈലജ;സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക

15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-02-21 13:53:14.0

Published:

21 Feb 2024 10:46 AM GMT

Probability Chart of CPM Candidates for Lok Sabha Election
X

തിരുവനന്തപുരം: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക അംഗീകരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി യോഗം. പൊന്നാനിയിൽ മുൻ ലീഗ് നേതാവ്‌ കെഎസ് ഹംസ, വടകരയിൽ കെകെ ശൈലജ, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എഎം ആരിഫ്, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും. മലപ്പുറം -ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ്, കണ്ണൂർ- എംവി ജയരാജൻ, കാസർകോട് -എംവി ബാലകൃഷ്ണൻ, പാലക്കാട് - എ വിജയരാഘവൻ, ആലത്തൂർ - കെ രാധാകൃഷ്ണൻ എന്നിവരും മത്സരിക്കും. പട്ടികയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. കെകെ ശൈലജയും എറണാകുളത്ത്‌ മത്സരിക്കുന്ന കെജെ ഷൈനുമാണ് പട്ടികയിലെ വനിതകൾ. 15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്.

രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ധാരണയുണ്ടാക്കിയിരുന്നു. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു. കമ്മിറ്റി ഇത് ചർച്ച ചെയ്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന് കൈമാറും. 27ാം തിയ്യതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.

മൂന്ന് ജില്ലാ സെക്രട്ടറിമാരും ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും സ്ഥാനാർത്ഥിപട്ടികയിലുണ്ട്. സ്ഥാനാർഥി പട്ടികയിലുള്ള കെ രാധാകൃഷ്ണൻ നിലവിൽ ദേവസ്വമടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയും ചേലക്കരയിൽ നിന്നുള്ള എംഎൽഎയുമാണ്. കെകെ ശൈലജ മട്ടന്നൂരിൽ നിന്നുള്ള എംഎൽഎയും വി ജോയി വർക്കലയിലെ എംഎൽഎയും എം മുകേഷ് കൊല്ലത്ത് നിന്നുള്ള എംഎൽഎയുമാണ്.

അതേസമയം, തെരഞ്ഞെടുപ്പിൽ മണ്ഡലം മാറുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും മൂന്നാം സീറ്റുമായി ബന്ധപ്പെട്ടാണ് ചർച്ചയെന്നുമാണ് ഇ.ടി മുഹമ്മദ് ബഷീർ എംപി മീഡിയവണിനോട് പറഞ്ഞത്. മണ്ഡലം മാറാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മൂന്നാം സീറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് ശേഷം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം സീറ്റ് വേണമെന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും വിഷയം കോൺഗ്രസിനോട് ഗൗരവമായി പറഞ്ഞിട്ടുണ്ടന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.


സിപിഎം സാധ്യതാ സ്ഥാനാർഥി പട്ടിക

  1. ആറ്റിങ്ങൽ -വി. ജോയ്
  2. കൊല്ലം -എം. മുകേഷ്
  3. പത്തനംതിട്ട -ഡോ. ടി.എം.തോമസ് ഐസക്
  4. ആലപ്പുഴ -എ.എം. ആരിഫ്
  5. ഇടുക്കി -ജോയ്‌സ് ജോർജ്ജ്
  6. എറണാകുളം -കെ.ജെ. ഷൈൻ
  7. ചാലക്കുടി - സി. രവീന്ദ്രനാഥ്
  8. ആലത്തൂർ - കെ. രാധാകൃഷ്ണൻ
  9. പാലക്കാട് - എ. വിജയരാഘവൻ
  10. പൊന്നാനി - കെ.എസ്. ഹംസ
  11. മലപ്പുറം - വി. വസീഫ്
  12. കോഴിക്കോട് -എളമരം കരീം
  13. വടകര -കെ.കെ.ശൈലജ
  14. കണ്ണൂർ -എം.വി. ജയരാജൻ
  15. കാസർകോട് -എം.വി. ബാലകൃഷ്ണൻ
TAGS :

Next Story