സിനിമ മേഖലയിലെ പ്രതിസന്ധി; ചർച്ചകൾ സജീവമാക്കി നിർമ്മാതാക്കളുടെ സംഘടനയും താരസംഘടന അമ്മയും
സിനിമാ സമരത്തിന് പിന്തുണയില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് അമ്മ

കൊച്ചി: സിനിമ മേഖലയിലെ പ്രതിസന്ധിയിൽ ചർച്ച സജീവമാക്കി നിർമ്മാതാക്കളുടെ സംഘടനയും താരസംഘടന അമ്മയും.അമ്മയും ഫിലം ചേംബറും സമാന്തരമായി യോഗം ചേരുന്നുണ്ട്. സിനിമാ സമരത്തിന് പിന്തുണയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അമ്മയുള്ളത്.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം അഭിനേതാക്കളുടെ സംഘടനയായ അമ്മ തള്ളി. സമര തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങൾ സിനിമ നിർമിക്കുന്നതിൽ ഇടപെടാൻ കഴിയില്ലെന്നുമാണ് കൊച്ചിയിൽ ചേർന്ന അമ്മ യോഗത്തിലെ തീരുമാനം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമ്മയിലെ അംഗങ്ങളുടെ അടിയന്തരയോഗം കൊച്ചിയിൽ വിളിച്ചത്. അഡ്ഹോക്ക് കമ്മിറ്റിക്ക് പുറമെ നടൻമാരായ മോഹൻലാൽ, സുരേഷ് ഗോപി, സിദ്ദിഖ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. സിനിമാ സമരത്തിന് പിന്തുണയില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് അമ്മ.
പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ താരങ്ങളുമായി സമാവായ ചർച്ചകൾക്കും ശ്രമിക്കാനാണ് യോഗത്തിലെ തീരുമാനം. അതേസമയം സിനിമാ സമരം ചർച്ചചെയ്യാൻ പ്രൊഡ്യൂസർ അസോസിയേഷനും ഫിലിം ചേമ്പറുമായുള്ള യോഗവും പുരോഗമിക്കുകയാണ്. ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗത്തിൽ സൂചന സമരത്തിന്റെ തീയതി പ്രഖ്യാപിക്കുന്ന അടക്കമുള്ള കാര്യങ്ങളും ചർച്ചയാകും. നിർമ്മാതാക്കളായ സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
Adjust Story Font
16

