ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ നഷ്ടക്കണക്ക് പുറത്ത് വിട്ട് നിർമാതാക്കളുടെ സംഘടന
ഒരു സിനിമയ്ക്കും ചെലവഴിച്ച തുക തിരിച്ചു കിട്ടിയില്ലെന്ന് നിർമാതാക്കൾ പറഞ്ഞു

കൊച്ചി: ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ നഷ്ടക്കണക്ക് പുറത്ത് വിട്ട് നിർമാതാക്കളുടെ സംഘടന. നിർമാണത്തിനായി 75 കോടി ചെലവിട്ടെങ്കിലും 23 കോടി 50 ലക്ഷമാണ് തിരിച്ചുകിട്ടിയതെന്നും ഒരു സിനിമയ്ക്കും ചെലവഴിച്ച തുക തിരിച്ചു കിട്ടിയില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാ മാസവും പുറത്തുവിടുമെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. 17 മലയാളം ചിത്രങ്ങളാണ് ഫെബ്രുവരിയിൽ റിലീസ് ചെയ്തിട്ടുള്ളത്. ഇതിൽ 13 കോടി മുടക്കിയ 'ഓഫീസർ ഓൺ ഡ്യൂട്ടി' നേടിയത് 11 കോടി രൂപയാണ്. 10 കോടി മുടക്കിയ 'ഗെറ്റ് സെറ്റ് ബേബി' ഒന്നര കോടി രൂപയും, എട്ട് കോടി മുടക്കിയ 'ബ്രൊമാൻസ്' നാല് കോടി രൂപയുമാണ് നേടിയത്.
Next Story
Adjust Story Font
16

