Quantcast

കെ.വി തോമസിനെതിരെ ജന്മനാടായ കുമ്പളങ്ങിയിൽ പ്രതിഷേധം; കോൺഗ്രസ് കമ്മിറ്റി ഓഫിസിലെ ചിത്രം കീറി തീയിട്ടു

പുറത്താക്കിയ നടപടിയിൽ കെ.വി തോമസിന്റെ പ്രതികരണം ഇന്ന് ഉണ്ടാകും

MediaOne Logo

Web Desk

  • Published:

    13 May 2022 1:15 AM GMT

കെ.വി തോമസിനെതിരെ ജന്മനാടായ കുമ്പളങ്ങിയിൽ പ്രതിഷേധം; കോൺഗ്രസ് കമ്മിറ്റി ഓഫിസിലെ ചിത്രം കീറി  തീയിട്ടു
X

കൊച്ചി: കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കെ.വി തോമസിനെതിരെ ജന്മനാടായ കുമ്പളങ്ങിയിൽ പ്രതിഷേധം. കമ്മിറ്റി ഓഫിസിലെ കെ.വി തോമസിന്റെ ചിത്രം കീറി കോൺഗ്രസ് പ്രവർത്തകർ തീയിട്ടു. പുറത്താക്കിയ നടപടിയിൽ കെ.വി തോമസിന്റെ പ്രതികരണം ഇന്ന് ഉണ്ടാകും.

തൃക്കാക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടി കെ.വി തോമസിനെതിരെ കോൺഗ്രസ് നടപടി എടുത്തത്. എ.ഐ.സി.സി അംഗീകാരത്തോടെയാണ് നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. കെ.വി തോമസിന്റെ പ്രതികരണം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ ഇപ്പോഴും കോൺഗ്രസുകാരൻ എന്ന പഴയ വാക്കിൽ തന്നെ ഉറച്ചു നിൽക്കുമോ, അതോ ഇടത് മുന്നണിയിൽ അഭയം തേടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇന്നലെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും കെ.വി.തോമസിന്റെ ചിത്രം എടുത്തു മാറ്റി പ്രവർത്തകർ തീയിട്ടത്. കോൺഗ്രസിനെ ഒറ്റുകൊടുത്തയാളാണ് കെ.വി തോമസെന്നും തിരുതയ്ക്ക് മാപ്പില്ലെന്നും പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി.

നേരത്തെ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് പിന്നാലെ കെ.വി തോമസിന്റെ കോലത്തിൽ ചെരുപ്പുമാല അണിയിച്ചു, കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.

TAGS :

Next Story