Quantcast

വിഷു ദിനത്തില്‍ മണ്ണ് വാരി തിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം: സങ്കടകാഴ്ച

കോഴിക്കോട് മെഡിക്കൽ കോളജില്‍ നിന്നും പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ മണ്ണ് തിന്ന് പ്രതിഷേധിച്ചു

MediaOne Logo

Web Desk

  • Updated:

    2021-04-15 03:36:56.0

Published:

15 April 2021 3:29 AM GMT

വിഷു ദിനത്തില്‍ മണ്ണ് വാരി തിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം: സങ്കടകാഴ്ച
X

കോഴിക്കോട് മെഡിക്കൽ കോളജില്‍ നിന്നും പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ മണ്ണ് തിന്ന് പ്രതിഷേധിച്ചു. സമരത്തിന്റെ 163ാം ദിവസമാണ് മെഡിക്കൽ കോളജിന് മുന്നിൽ വേറിട്ടസമരം സംഘടിപ്പിച്ചത്.

വിഷുദിനത്തിലാണ് മെഡിക്കൽ കോളജിന് മുന്നിൽ സ്ത്രീ തൊഴിലാളികൾ മണ്ണ് തിന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞ 163 ദിവസമായി നടക്കുന്ന സമരത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനങ്ങൾ ഒന്നും ഉണ്ടാവാതിരുന്നതോടെയാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങിയത്.

പിരിച്ചുവിട്ട 39 തൊഴിലാളികളാണ് സമരം ചെയ്യുന്നത്. ദിവസവേതന അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന് സമരസഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. സമരം കൂടുതൽ ശക്തമാക്കി മുന്നോട്ട് പോകുവാനാണ് തൊഴിലാളികളുടെ തീരുമാനം.

Watch Video:


TAGS :

Next Story