Quantcast

‘അച്ഛനില്ലാ നേരത്ത് അമ്മക്കുണ്ടായ പട്ടികളെ’: അധിക്ഷേപ മുദ്രാവാക്യവുമായി ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ കൊല്ലത്ത് പ്രകടനം

ഡിവൈഎഫ്ഐയാണ് പ്രകടനം നടത്തിയത്

MediaOne Logo

Web Desk

  • Published:

    26 Feb 2026 2:33 PM IST

‘അച്ഛനില്ലാ നേരത്ത് അമ്മക്കുണ്ടായ പട്ടികളെ’: അധിക്ഷേപ മുദ്രാവാക്യവുമായി ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ കൊല്ലത്ത് പ്രകടനം
X

കൊല്ലം: വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിൽ അധിക്ഷേപ മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്.

എന്നാൽ, ചെറിയ ഭാഗം കട്ട് ചെയ്ത് പ്രചരിപ്പുക്കുകയാണെന്നും അസഭ്യം പറഞ്ഞുവെന്നത് തെറ്റാണെന്നും ചിന്താ ജെറോം പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് നേരെ ഉണ്ടായത് ഗുരുതരമായ അക്രമം. മന്ത്രിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു. സ്ത്രീപക്ഷ നിലപാടിന് ഒപ്പമാണെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും ചിന്ത പറഞ്ഞു.

TAGS :

Next Story