Quantcast

കത്ത് വിവാദത്തിൽ ഇന്നും പ്രതിഷേധം; മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

MediaOne Logo

Web Desk

  • Published:

    9 Nov 2022 7:35 AM GMT

കത്ത് വിവാദത്തിൽ ഇന്നും പ്രതിഷേധം; മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി
X

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ ഇന്നും വ്യാപക പ്രതിഷേധം. മഹിളാ മോർച്ച നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. യുഡിഎഫ് കൗൺസിലർമാരുടെ അനിശ്ചിതകാല സത്യാഗ്രഹവും നഗരസഭയ്ക്ക് മുന്നിൽ തുടരുന്നുണ്ട്.

പ്രതിഷേധത്തിന്റെ അഞ്ചാം ദിനത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നഗരസഭയുടെ പ്രധാന കവാടത്തിൽ ഉപരോധം തീർത്തു. പൊലീസിനെ മറികടന്ന് മേയറുടെ ഓഫീസിൽ തള്ളിക്കയറാൻ ശ്രമിച്ച മഹിളാ മോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ നഗരസഭയിൽ പ്രകടനം നടത്തി.

കൗൺസിലർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് മഹിളാ മോർച്ച നഗരസഭയിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പല വഴികളിലൂടെ നഗരസഭയ്ക്ക് ഉള്ളിലേക്ക് പ്രവർത്തകർ കടന്നത് സംഘർഷത്തിനിടയാക്കി.

യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമര പന്തലിലെത്തി. അതേസമയം, പൊലീസ് സുരക്ഷയോടെയാണ് മേയർ ഇന്നും നഗരസഭയിലെത്തിയത്. മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ മേയറുടെ പരാതിയിൽ ഇന്ന് തന്നെ ക്രൈം ബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും.


TAGS :

Next Story