Quantcast

പി.ടി ഉഷയുടെ പരിശീലകന്‍ ഒ.എം നമ്പ്യാര്‍ അന്തരിച്ചു

രാജ്യം പത്മശ്രീയും ദ്രോണാചാര്യയും നൽകി ആദരിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    19 Aug 2021 1:15 PM GMT

പി.ടി ഉഷയുടെ പരിശീലകന്‍ ഒ.എം നമ്പ്യാര്‍ അന്തരിച്ചു
X

പ്രമുഖ പരിശീലകൻ ഒ.എം നമ്പ്യാർ അന്തരിച്ചു. പി.ടി ഉഷയുടെ കോച്ചായിരുന്ന ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം. നമ്പ്യാർ വടകര മണിയൂരിലെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. 86 വയസായിരുന്നു. രാജ്യം പത്മശ്രീയും ദ്രോണാചാര്യയും നൽകി ആദരിച്ചിട്ടുണ്ട്.

ദീർഘ നാളുകളായി രോ​ഗബാധിതനായി കിടപ്പിലായിരുന്നു. അത്‍ലറ്റിക് പരിശിലകൻ എന്ന നിലയിലാണ് ഒ.എം നമ്പ്യാർ അന്താരാഷ്ട്ര പ്രസിദ്ധി കൈവരിക്കുന്നത്.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ 1976 ലാണ് ഒ.എം നമ്പ്യാര്‍ ചുമതലയേൽക്കുന്നത്. സ്പോര്‍ട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെല്കഷനിടെയാണ് പി.ടി ഉഷയെ ഒ.എം നമ്പ്യാർ കണ്ടെത്തുന്നത്.

TAGS :

Next Story