Quantcast

സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം

പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

MediaOne Logo

Web Desk

  • Updated:

    2025-07-21 15:00:31.0

Published:

21 July 2025 7:16 PM IST

സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം
X

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ജൂലൈ 22 മുതല്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. നാളെ കെഎസ്ഇബി കാര്യാലയങ്ങൾക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണ്. ജൂലൈ 22ന്‌ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് 26ലേക്ക് മാറ്റി.

മഹാത്മാഗാന്ധി സർവകലാശാല നാളെ (ജൂലൈ 22 ചൊവ്വ) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ജുലായ് 23ന് നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകളും ഇന്റർവ്യൂവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

TAGS :

Next Story