Quantcast

'ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍ കുറ്റം, നിയമനടപടികളാണ് വേണ്ടത്': സുരേഷ് ബാബു വിഷയത്തിൽ സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി പുകസ

കുറ്റകൃത്യം ചെയ്തുകഴിഞ്ഞാല്‍ ആരാണെങ്കിലും നിയമനടപടികള്‍ക്ക് വിധേയരാകണമെന്നും മറ്റ് ഒഴിവുകഴിവുകള്‍ നിരത്തിയിട്ട് കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടറി സുജ സൂസൻ ജോർജ്

MediaOne Logo

Web Desk

  • Updated:

    2026-10-06 05:20:10

Published:

6 Oct 2026 10:33 AM IST

ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍ കുറ്റം, നിയമനടപടികളാണ് വേണ്ടത്: സുരേഷ് ബാബു വിഷയത്തിൽ സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി പുകസ
X

തിരുവനന്തപുരം: പാലക്കാട്ടെ മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി പുകസ. ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍ കുറ്റമാണെന്നും നീതിന്യായസംഹിത നിര്‍ദേശിക്കുന്ന നിയമനടപടികളാണ് വേണ്ടതെന്നും പുകസ സംസ്ഥാന സെക്രട്ടറി സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു. കുറ്റകൃത്യം ചെയ്തുകഴിഞ്ഞാല്‍ ആരാണെങ്കിലും നിയമനടപടികള്‍ക്ക് വിധേയരാകണമെന്നും മറ്റ് ഒഴിവുകഴിവുകള്‍ നിരത്തിയിട്ട് കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം.

നേരത്തെ, സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എന്‍ സുരേഷ് ബാബുവിനെതിരെ ലൈംഗികാതിക്രമം അടക്കം 11 പരാതികള്‍ പാര്‍ട്ടിക്ക് മുന്‍പില്‍ ഉയര്‍ന്നുവന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി അനുകൂല സംഘടനാ നേതാവ് കൂടിയായി അഭിഭാഷകയോടെ അപമര്യാദയായി പെരുമാറി, റിയല്‍ എസ്റ്റേറ്റ്, സ്പിരിറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധം, ജില്ലയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു തുടങ്ങിയവയാണ് പരാതികള്‍.

സുരേഷ് ബാബുവിനെതിരായ പരാതികള്‍ പൊലീസിന് കൈമാറാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ വിവിധ സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനിടെയാണ് പുകസ സംസ്ഥാന സെക്രട്ടറിയുടേയും ഫേസ്ബുക്ക് പോസ്റ്റ്.

TAGS :

Next Story