Quantcast

'ശിക്ഷ റദ്ദാക്കണം': നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകി പൾസർ സുനി

ദൃശ്യം ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന ഫോൺ കണ്ടെടുത്തിട്ടില്ലെന്നും അപ്പീലിൽ

MediaOne Logo

Web Desk

  • Updated:

    2026-01-30 06:51:27.0

Published:

30 Jan 2026 12:06 PM IST

ശിക്ഷ റദ്ദാക്കണം: നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകി പൾസർ സുനി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി. ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലിൽ.

ഫോൺ ഇതുവരെ കണ്ടെത്തതിനാൽ ദൃശ്യങ്ങൾ പകർത്തി എന്നു പറയുന്നത് നിയമപരമായി നിലനിൽക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.

ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസം ഉണ്ടായതിനാൽ തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി.

കേസിൽ 20 വർഷം കഠിന തടവാണ് പൾസർ സുനിയെ ശിക്ഷിച്ചത്. കേസിൽ മറ്റു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അഞ്ചാം പ്രതി വടിവാൾ സലീമും ആറാംപ്രതി പ്രദീപും നേരത്തെ തന്നെ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു.

TAGS :

Next Story