Quantcast

ബിജെപി പിന്തുണയോടെ കോൺഗ്രസ് അവിശ്വാസം; പൂവച്ചൽ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

സിപിഎം 6, സിപിഐ 3, കോൺഗ്രസ് 7, ബിജെപി 6, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് പൂവച്ചലിലെ കക്ഷിനില. ബിജെപിയുടെ ആറ് അംഗങ്ങളും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെയാണ് എൽഡിഎഫ് അധികാരത്തിൽ നിന്ന് പുറത്തായത്.

MediaOne Logo

Web Desk

  • Published:

    7 Dec 2021 7:17 AM IST

ബിജെപി പിന്തുണയോടെ കോൺഗ്രസ് അവിശ്വാസം; പൂവച്ചൽ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
X

അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി പിന്തുണയോടെയാണ് കോൺഗ്രസ് അവിശ്വാസം പാസായത്. അവിശുദ്ധ കൂട്ടുകെട്ടാണ് പൂവച്ചലിൽ ഉണ്ടായതെന്ന് സിപിഎം ആരോപിച്ചു.

സിപിഎം 6, സിപിഐ 3, കോൺഗ്രസ് 7, ബിജെപി 6, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് പൂവച്ചലിലെ കക്ഷിനില. ബിജെപിയുടെ ആറ് അംഗങ്ങളും സ്വതന്ത്ര അംഗവും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് എൽഡിഎഫ് അധികാരത്തിൽ നിന്ന് പുറത്തായത്.

അതേസമയം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിട്ടില്ലെന്നും പൊതുവായ പ്രശ്‌നത്തെ പിന്തുണക്കുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ് പ്രതികരിച്ചു. വരാനിരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബിജെപി പിന്തുണ ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന് പ്രസിഡന്റ് പദവി നഷ്ടപ്പെടും.

TAGS :

Next Story