പി.വി അൻവറിന്റെയും കോൺഗ്രസിന്റെയും അഭിപ്രായം ഒന്ന് തന്നെ; അടൂർ പ്രകാശ്
ഈ തെരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിന്റെ കൂടെയുണ്ടാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു

നിലമ്പൂർ: പിണറായിസത്തിനെതിരെയെന്ന അൻവറിന്റെ അതേ വാദമാണ് കോൺഗ്രസിന്റേതുമെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നേതാക്കൾക്കിടയിൽ പല അഭിപ്രായങ്ങളും ഉണ്ടാകുന്നുവെന്നത് സ്വാഭാവികമാണ്. ഇതിനെയെല്ലാം ഏകോപിപിച്ച് മുന്നോട്ട് പോവുകയെന്നത് യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
ഒൻപത് വർഷക്കാലം കേരളം ഭരിച്ച് മുടിപ്പിച്ച പിണറായി സർക്കാരിനെതിരെയാണ് കോൺഗ്രസും അൻവറും ഒരുപോലെ നിലകൊള്ളുന്നത്. ഈ തെരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിന്റെ കൂടെയുണ്ടാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു. ചർച്ചകൾ ഇനിയും ഒരുപാട് നടക്കാനുണ്ടെന്നും 101 ശതമാനം വിജയമുറപ്പാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
watch video:
Next Story
Adjust Story Font
16

