'55 കിലോ ഭാരമുള്ളയാൾ ആ കയറിൽ എങ്ങനെ തൂങ്ങും?'; എഡിഎമ്മിന്റെ മരണം, ദുരൂഹതയെന്ന് അൻവർ
സർക്കാർ കുടുംബത്തോടൊപ്പം ആണെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണം ഭയക്കുന്നതെന്ന് പി.വി അൻവർ ചോദിച്ചു

ന്യൂഡൽഹി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പി.വി അൻവർ എംഎൽഎ. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് പി.വി അൻവർ പറഞ്ഞു. അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അത്തരം പരാമർശമില്ല. സർക്കാർ കുടുംബത്തോടൊപ്പം ആണെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണം ഭയക്കുന്നതെന്നും അൻവർ ചോദിച്ചു.
'ആത്മഹത്യ ചെയ്യാന്‍ വേണ്ട കാരണങ്ങളൊന്നും നവീന്‍ ബാബുവിന് ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഭാര്യ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പി. ശശിയുമായി ബന്ധപ്പെട്ട മറ്റു രഹസ്യങ്ങള്‍ ഇദ്ദേഹത്തിന് അറിയാമായിരുന്നു. നിയമവിധേയമല്ലാത്ത എല്ലാ കാര്യങ്ങള്‍ക്കും പി. ശശി ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധിക്കുന്നു എന്നും ഇനി ഇവിടെ ജോലി ചെയ്യാന്‍ സധിക്കാത്തതു കൊണ്ട് ഞാന്‍ ഇവിടെ നിന്ന് പോരുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിബിഐ കേസ് അന്വേഷിക്കണം എന്ന കുടുംബത്തിന്റെ ആവശ്യത്തിന്റെ കൂടെയാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടത്. എന്ത് കൊണ്ട് സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ല' എന്ന് പി.വി അൻവർ പറഞ്ഞു.
Adjust Story Font
16

