Quantcast

'ബേപ്പൂരിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫ്, പിണറായിസത്തിന് ജനം മറുപടി നൽകും'; പി.വി അൻവർ

ബിജെപിയുമായുള്ള ബന്ധമാണ് പിണറായിയുടെ ഏക പ്രതീക്ഷയെന്നും പി.വി അന്‍വർ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    18 Jan 2026 7:40 AM IST

ബേപ്പൂരിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫ്, പിണറായിസത്തിന് ജനം മറുപടി നൽകും; പി.വി അൻവർ
X

കോഴിക്കോട്: ബേപ്പൂരിൽ ജനങ്ങള്‍ പിണറായിസത്തിനും മരുമോനിസത്തിനും മറുപടി നല്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വർ. ബേപ്പൂരില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. സാഹചര്യം വിലയിരുത്താനാണ് മണ്ഡലത്തിലെ നേതാക്കളെ കണ്ടത്. ബിജെപിയുമായുള്ള ബന്ധമാണ് പിണറായിയുടെ ഏക പ്രതീക്ഷയെന്നും പി.വി അന്‍വർ മീഡിയവണിനോട് പറഞ്ഞു.

'എവിടെയും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ മണ്ഡലമാണ് ബേപ്പൂർ. ആ മണ്ഡലത്തെ പഠിക്കാൻ വേണ്ടിയാണ് ബേപ്പൂരിലെ പ്രമുഖ നേതാക്കളെ കണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുടുംബാധിപത്യമാക്കി. ബ്രാഞ്ച് തലം മുതൽ പിബി വരെ പിണറായിസത്തിന് കീഴടങ്ങുന്ന സംവിധാനമായി മാറി. പാർട്ടി സെക്രട്ടറിക്ക് ഒരു നിലയും വിലയുമില്ല. യുഡിഎഫ് വളരെ ശക്തമായി കേരളത്തിൽ അധികാരത്തിൽ വരും. കേരളത്തിലെ ഒട്ടുമിക്ക് സീറ്റും യുഡിഎഫ് പിടിക്കും. സീറ്റുമായി ബന്ധപ്പെട്ട് ഒരു വിലപേശലിനും തൃണമൂൽ കോൺഗ്രസ് പോയിട്ടില്ല. അത് തിരിച്ചറിയാനുള്ള ശേഷി യുഡിഎഫ് നേതൃത്വത്തിനുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ ടീം യുഡിഎഫിനൊപ്പം ഉണ്ടാകും'. അന്‍വര്‍ പറഞ്ഞു.


TAGS :

Next Story