Quantcast

'പണത്തിന് വേണ്ടിയല്ല, എന്റെ സമാധാനത്തിന് വേണ്ടി'; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന അഭ്യർഥനയുമായി പി.വി അൻവർ

നിലമ്പൂരിലെ ജനങ്ങൾ ഒരു രൂപയെങ്കിലും സംഭാവന നൽകി തനിക്ക് ധാർമിക പിന്തുണ നൽകണമെന്ന് അൻവർ വീഡിയോ സന്ദേശത്തിൽ അഭ്യർഥിച്ചു.

MediaOne Logo

Web Desk

  • Published:

    6 Jun 2025 3:38 PM IST

PV Anvar requested for election fund
X

മലപ്പുറം: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനകൾ നൽകണമെന്ന അഭ്യർഥനയുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി അൻവർ. എംഎൽഎ ആവാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഉള്ള പദവിയിൽ തുടർന്നാണ് മതിയായിരുന്നു. ടി.പി ചന്ദ്രശേഖരനെപ്പോലെ തെരുവിൽ വെട്ടിക്കീറി കൊല്ലപ്പെടാതിരിക്കാൻ വേണ്ടിയാണ് താൻ പോരാടുന്നതെന്നും അൻവർ പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ പറ്റാതെ എല്ലാം മിച്ചഭൂമി കേസിൽ പെടുത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അനിവാര്യമായ സാഹചര്യത്തിലാണ് മത്സരത്തിനിറങ്ങിയത്. ക്രൗഡ് ഫണ്ടിങ്ങിന് സഹായിക്കാമെന്ന് പറഞ്ഞ് നിരവധിപേർ പറഞ്ഞിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങൾ 10 രൂപയോ ഒരു രൂപയോ എങ്കിലും അയച്ച് സഹായിക്കണം. അത് പണത്തിന് വേണ്ടി മാത്രമല്ല, തന്റെ സമാധാനത്തിന് വേണ്ടിയാണ്. തന്റെ പോരാട്ടത്തിനുള്ള ധാർമിക പിന്തുണയെന്ന രീതിയിൽ എല്ലാവരും സഹായിക്കണമെന്നും അൻവർ പറഞ്ഞു.

TAGS :

Next Story