Quantcast

'നീയാണെടോ ഷാജീ..'; കെ.എം ഷാജിയെ ട്രോളി പി.വി അന്‍വര്‍

'ആരാണീ പിണറായി വിജയന്‍' എന്ന കെ.എം ഷാജിയുടെ പഴയ വിമര്‍ശനത്തെ ട്രോളിയാണ് പി.വി അന്‍വര്‍ രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    3 May 2021 9:42 AM GMT

നീയാണെടോ ഷാജീ..; കെ.എം ഷാജിയെ ട്രോളി പി.വി അന്‍വര്‍
X

'ആരാണീ പിണറായി വിജയന്‍' എന്ന കെ.എം ഷാജിയുടെ പഴയ വിമര്‍ശനത്തെ ട്രോളിയാണ് പി.വി അന്‍വര്‍ രംഗത്തെത്തിയത്. നിയമസഭ തെരഞ്ഞടുപ്പില്‍ അഴീക്കോട് നിന്നും മത്സരിച്ച കെ.എം ഷാജി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അന്‍വറിന്‍ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ആരാണീ പിണറായി വിജയൻ!!

ഒരു പഞ്ചായത്ത്‌ മെമ്പറെങ്കിലും ആണോ!!!

നീ പറഞ്ഞ പിണറായി വിജയൻ പിന്നീട്‌

നല്ല നട്ടെല്ലോടെ അഞ്ച്‌ വർഷം ഈ നാടിന്റെ മുഖ്യമന്ത്രിയായി ഭരണനിർവ്വഹണം നടത്തി.ഇനി തുടരുകയും ചെയ്യും.

നേരം ഇരുട്ടിവെളുത്തപ്പോൾ ഒരു പഞ്ചായത്ത്‌ മെമ്പർ പോലും അല്ലാതായവനിപ്പോൾ

നീയാണെടോ ഷാജീ..

TAGS :

Next Story