Quantcast

 ബേപ്പൂർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചരണം തുടങ്ങി പി.വി അന്‍വർ

ബേപ്പൂർ സീറ്റ് അന്‍വറിന് നൽകാനാണ് യുഡിഎഫിലെ പ്രാഥമിക ധാരണ.

MediaOne Logo

Web Desk

  • Updated:

    2026-01-17 07:46:50.0

Published:

17 Jan 2026 12:07 PM IST

 ബേപ്പൂർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചരണം തുടങ്ങി പി.വി അന്‍വർ
X

കോഴിക്കോട്: സ്ഥാനാർഥി നിർണയത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും ബേപ്പൂരിൽ അനൗദ്യോഗികമായി പ്രചരണം തുടങ്ങി പി.വി അന്‍വർ. ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

ബേപ്പൂരിൽ മുഹമ്മദ് റിയാസിനെ നേരിടാന്‍ അന്‍വറിനെ ഇറക്കാനാണ് യുഡിഎഫിലെ ധാരണ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്‍വര്‍ അനൗദ്യോഗിക പ്രചരണം തുടങ്ങിയത്.

ഇന്നലെയും ഇന്നുമായി ബേപ്പൂരിലെത്തി മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ് നടത്തുകയാണ് അന്‍വർ. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മണ്ഡലത്തിലെ പ്രധാന യുഡിഎഫ് നേതാവുമായ എം.സി മായിന്‍ ഹാജിയെ നല്ലളത്തെ വീട്ടിലെത്തി കണ്ടു. പിന്തുണയും തേടി. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി അബ്ദുല്ലക്കോയ മദനിയുമായും അന്‍വർ കൂടിക്കാഴ്ച നടത്തി. സാമൂഹിക വ്യാപാര രംഗത്തെ പ്രമുഖരുമായും അന്‍വർ കൂടിക്കാഴ് ച നടത്തുന്നുണ്ട്..

ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്ന് യുഡിഎഫ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലമാണ് ബേപ്പൂർ. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി. അന്‍വർ വരുന്നതോടെ പിണറായി സർക്കാരിനെതിരെ വികാരം ശക്തമായി ഉയർത്താന്‍ കഴിയുമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.


TAGS :

Next Story