Quantcast

'ഫൈറ്റിങ് മോഡ് ഓണാവട്ടെ'; ബേപ്പൂരില്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയെന്ന വാര്‍ത്തക്ക് പിന്നാലെ പി.വി അന്‍വര്‍

ഫേസ്ബുക്കിലൂടെയാണ് അൻവറിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2026-01-17 15:55:09.0

Published:

17 Jan 2026 7:53 PM IST

ഫൈറ്റിങ് മോഡ് ഓണാവട്ടെ; ബേപ്പൂരില്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയെന്ന വാര്‍ത്തക്ക് പിന്നാലെ പി.വി അന്‍വര്‍
X

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരത്തിനിറങ്ങുമെന്നും അനൗദ്യോഗികമായി പ്രചരണം തുടങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. ഫൈറ്റിങ് മോഡ് ഓണാകട്ടെയെന്നാണ് പ്രതികരണം.

'പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളില്‍ ഒരാളായിത്തീര്‍ന്ന പി.വി അന്‍വറിനെ ഈ നാടിനറിയാം. ഫൈറ്റിങ് മോഡ് ഓണാവട്ടെ. പോരാട്ടത്തിന്റെ അമരത്ത് ഞാനുണ്ടാവും.' അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും ബേപ്പൂരില്‍ അനൗദ്യോഗികമായി അന്‍വര്‍ പ്രചാരണം ആരംഭിച്ചതായി സൂചനകളുണ്ടായിരുന്നു. ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വര്‍ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ച വെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

ഇന്നലെയും ഇന്നുമായി ബേപ്പൂരിലെത്തി മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയാണ് അന്‍വര്‍. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മണ്ഡലത്തിലെ പ്രധാന യുഡിഎഫ് നേതാവുമായ എം.സി മായിന്‍ ഹാജിയെ നല്ലളത്തെ വീട്ടിലെത്തിയാണ് അന്‍വര്‍ കൂടിക്കാഴ്ച നടത്തിയത്. പിന്തുണയും തേടി. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോട മദനിയുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തി. സാമൂഹിക വ്യാപാര രംഗത്തെ പ്രമുഖരുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

TAGS :

Next Story