'ലോകത്ത് എല്ലാവരും ലോൺ എടുക്കുന്നവരല്ലേ?': ഇഡി പരിശോധന കെഎഫ്സിയിൽ നിന്ന് ലോൺ എടുത്തതുമായി ബന്ധപ്പെട്ടന്ന് പി. വി അൻവർ
എടുത്ത ലോണിനേക്കാൾ നിർമാണം നടത്തി എന്ന സംശയത്താൽ ആയിരുന്നു പരിശോധന

മലപ്പുറം: ഇഡി പരിശോധന കെഎഫ്സിയിൽ നിന്ന് ലോൺ എടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിലെന്ന് പി. വി അൻവർ കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തി. ചില രേഖകൾ കൂടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒൻപതര കോടി രൂപയാണ് ലോൺ എടുത്തത്. ആറ് കോടിയോളം തിരിച്ചടച്ചതാണ്. കള്ളപ്പണം ഇടപാട് നടന്നിട്ടില്ല. ലോൺ എടുക്കുക മാത്രമാണ് ചെയ്തത്. വൺ ടൈം സെറ്റിൽമെന്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. എംഎൽഎ ആകുന്നതിന് മുൻപ് എടുത്ത ലോണുമായി ബന്ധപ്പെട്ടാണ് പ്രശ്നം. എടുത്ത ലോണിനേക്കാൾ നിർമാണം നടത്തി എന്ന സംശയത്താൽ ആയിരുന്നു പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സ്ഥാപനത്തിൽ നിന്നാണ് രണ്ട് ലോൺ എടുത്തത്. ഒരേ വസ്തു വച്ച് രണ്ട് ലോൺ എടുത്തു എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നത് ആണ്. എല്ലാവർക്കും വൺ ടൈം സെറ്റിൽമെൻ്റ് നൽകുന്ന കെഎഫ്സി തനിക്ക് മാത്രം ഇത് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാകും. ഇഡി അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഉണ്ടോ എന്നും അൻവർ.
തൃണമൂൽ കോൺഗ്രസ് ആദ്യമേ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത് ആണെന്നും അൻവർ പറഞ്ഞു. ചിലയിടങ്ങളിൽ സൗഹൃദ മത്സരങ്ങൾ ഉണ്ട്. അതെല്ലാം യുഡിഎഫിന് ജയിക്കാൻ പറ്റാത്ത ഇടങ്ങളിൽ ആണ്. അത് യുഡിഎഫിന് തടസം ആകില്ല. യുഡിഎഫ് പ്രവേശനം സംസ്ഥാന നേതൃത്വം പല വട്ടം ഇടപെട്ടിട്ടുണ്ട്. ജില്ലയിലെ പ്രദേശിക പ്രശ്‌നങ്ങൾ ആണ് യുഡിഎഫ് പ്രവേശനം നീട്ടുന്നത്. സംസ്ഥാന നേതൃത്വം അനുകൂല നിലപാട് ആണ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിലെ പ്രദേശിക ഇടപെടൽ ആണ് വിഷയം. സന്ദീപ് വാര്യർക്ക് കിട്ടിയ പരിഗണനയുടെ പകുതി എങ്കിലും കിട്ടണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
Adjust Story Font
16

