Quantcast

'ഇന്ന് മാച്ചില്ല മീഡിയവണേ, വെറുതെ അങ്ങോട്ട് ആളെ അയക്കണ്ട' ; കള്ളപ്പണക്കേസിലെ ചോദ്യം ചെയ്യലിനെക്കുറിച്ച് പി.വി അന്‍വര്‍

മീഡിയവണ്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വാര്‍ത്തക്ക് താഴെയായിരുന്നു അന്‍വറിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-01-18 08:41:54.0

Published:

18 Jan 2023 8:40 AM GMT

P V Anwar MLA
X

പി.വി അന്‍വര്‍ എം.എല്‍.എ

കോഴിക്കോട്: ക്വാറി ഇടപാടിലെ കള്ളപ്പണ കേസില്‍ പി.വി അന്‍വറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്നും ചോദ്യം ചെയ്തേക്കുമെന്ന മീഡിയവണ്‍ വാര്‍ത്തയില്‍ പ്രതികരണവുമായി എം.എല്‍.എ. മീഡിയവണ്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വാര്‍ത്തക്ക് താഴെയായിരുന്നു അന്‍വറിന്‍റെ പ്രതികരണം.

''വെറുതെ അങ്ങോട്ട് ആളെ പറഞ്ഞുവിടണ്ട, ഇന്ന് മാച്ചില്ല മീഡിയവണേ'' എന്നാണ് എം.എല്‍.എ കമന്‍റ് ചെയ്തത്. ക്വാറി ഇടപാടിലെ കള്ളപ്പണ കേസിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്തേക്കും എന്നായിരുന്നു മീഡിയവണ്‍ വാര്‍ത്ത നല്‍കിയത്.





''മാപ്രകളോടാണ്.. നിങ്ങൾ ഇന്നലെ ബ്രേക്കിംഗ്‌ കൊടുത്തത്‌ പോലെ ഇന്ന്"മാച്ച്‌ ചർച്ച"ഒന്നുമില്ല.ഉള്ളപ്പോ അറിയിക്കാം.ഇപ്പോൾ പൊരേലുണ്ട്‌.കുറച്ച്‌ കഴിഞ്ഞ്‌ നിലമ്പൂർ വരെ പോകും. വെറുതെ കോലും ചുമന്ന് ഇ.ഡി ഓഫീസിന്റെ തിണ്ണയിൽ പോയി നിൽക്കേണ്ട.നല്ല ചൂട്‌ സീസണാണ്.സൂര്യാഘാതമൊക്കെ ഏൽക്കാൻ സാധ്യതയുള്ള സമയമാണ്.Now your health is My concern..♥️അപ്പോ ശരി..ബൈ'' മറ്റൊരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.




ചൊവ്വാഴ്ചയും എം.എല്‍.എയെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടു. ക്വാറി ഇടപാടിന് പുറമെ സ്വർണ ഇടപാടുകളിലും ആഫ്രിക്കയിലെ ബിസിനസ് എന്നിവയിലും ഇ.ഡി വിവരം തേടി. മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം നൽകിയ പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം.

2012ൽ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് എം.എൽ.എ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. എം.എൽ.എക്ക് ക്വാറി വിറ്റ ഇബ്രാഹിമിനെയും പരാതിക്കാരനായ സലീമിനെയും നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

TAGS :

Next Story