'വിവിധ സമുദായങ്ങളെ യൂസ് & ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചന'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.വി അൻവർ
നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്ന് അൻവർ പറഞ്ഞു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പി.വി അൻവർ. 'വിവിധ സമുദായങ്ങളെ യൂസ് & ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവും ഉണ്ട്. അത് മറച്ച് പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാം. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവും ഉണ്ട്.അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാം. ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ “യൂസ് ആൻഡ് ത്രോ”രീതിയിൽ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാർത്ഥ വഞ്ചന. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണ്.
Next Story
Adjust Story Font
16

