Quantcast

പറഞ്ഞത് സാധാരണക്കാരുടെ വിഷയങ്ങൾ, പാർട്ടിയെ ദുർബലപ്പെടുത്തിയിട്ടില്ല: പി.വി അൻവർ

‘കാര്യങ്ങൾ തുറന്നുപറയുന്നത് കുറ്റമാണെങ്കിൽ അത് ഇനിയും തുടരും’

MediaOne Logo

Web Desk

  • Published:

    27 Sept 2024 4:30 PM IST

pv anwar mla
X

മലപ്പുറം: സിപിഎമ്മിനെ ദുർബലപ്പെടുത്തുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പി.വി അൻവർ എംഎൽഎ. സാധരണ ജനങ്ങളുടെ വിഷയമാണ് പറഞ്ഞത്. പാർട്ടി പ്രവർത്തകർക്ക് സർക്കാർ ഓഫിസുകളിൽ പോകാൻ കഴിയുന്നില്ല. പൊലീസ് സ്റ്റേഷനിലും രക്ഷയില്ല. പാർട്ടി ഓഫിസുകളിൽ പൊതുപ്രശ്നങ്ങളിൽ പരാതി പറയാൻ ആരും വരാത്ത അവസ്ഥയാണ്.

പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ സർക്കാരിനെതിരാക്കുകയാണ്. അതാണ് താൻ ചൂണ്ടിക്കാണിച്ചത്.

കര്യങ്ങൾ തുറന്നുപറയുന്നത് കുറ്റമെങ്കിൽ അത് ഇനിയും തുടരും. പാർട്ടിയുമായി ബന്ധം അവസാനിച്ചുവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞാൽ അങ്ങനെ തന്നെയാണെന്നും പി.വി അൻവർ പറഞ്ഞു.

മാമി തിരോധാന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് തിങ്കളാഴ്ച പൊതുയോഗം നടത്തും. താൻ പറഞ്ഞ കാര്യങ്ങളൊന്നും പാർട്ടി പരിഗണിച്ചിട്ടില്ല. താൻ കമ്യൂണിസമൊന്നും പഠിച്ചിട്ടില്ല. പാർട്ടിയിലുള്ള ഭൂരിഭാഗം പേരും അങ്ങനെത്തന്നെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവന്ദന് മറുപടിയായി പി.വി അൻവർ പറഞ്ഞു.

TAGS :

Next Story