Quantcast

'യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയി'; നിലമ്പൂരില്‍ താന്‍ ജയിക്കുമെന്ന് പി.വി. അന്‍വര്‍

പതിനായിരത്തോളം ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ സ്വരാജിന് ലഭിച്ചുവെന്ന് അന്‍വര്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-06-22 16:24:22.0

Published:

22 Jun 2025 9:41 PM IST

യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയി; നിലമ്പൂരില്‍ താന്‍ ജയിക്കുമെന്ന് പി.വി. അന്‍വര്‍
X

നിലമ്പൂര്‍: യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയെന്ന് പി.വി അന്‍വര്‍. പ്രതിസന്ധി ഉണ്ടെങ്കിലും തനിക്ക് നിലമ്പൂരില്‍ ജയിക്കാന്‍ കഴിയുമെന്നും അന്‍വര്‍ പറഞ്ഞു. സ്വരാജ് രണ്ടാം സ്ഥാനത്ത് ആയേക്കും, ഷൗക്കത്ത് മൂന്നാം സ്ഥാനത്ത് ആകാനും സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ മണ്ഡലത്തില്‍ പ്രാദേശിക സര്‍വേ നടത്തിയെന്നും തനിക്ക് പ്രയാസമുള്ള കാര്യമാണ് അറിഞ്ഞതെന്നുമാണ് അന്‍വര്‍ പറഞ്ഞത്.

10000 ത്തോളം ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ സ്വരാജിന് ലഭിച്ചു. അത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും സ്വരാജിന് ഇത് വലിയ ആശ്വാസമായെന്നും അദ്ദേഹം വ്യക്തമാക്കി. സ്വരാജ് 35000 വോട്ട് പിടിക്കൂമെന്ന് താന്‍ പറഞ്ഞത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്‍വറിന് വോട്ട് ചെയ്താല്‍ ഷൗക്കത്ത് ജയിക്കും എന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് ലേക്ക് യുഡിഎഫ് വോട്ടുകള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

''മലയോര കര്‍ഷക വോട്ടുകള്‍ 90% മുകളില്‍ എനിക്ക് ലഭിച്ചു. സ്ത്രീ വോട്ടുകളും അനുകൂലമായി. യുവാക്കളുടെ വോട്ടും ലഭിക്കുമെന്ന് സര്‍വേ റിപോര്‍ട്ട്. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍, പ്രതിപക്ഷ നേതാവിന്റെ തന്നോടുള്ള സമീപനം അടക്കം വോട്ടര്‍മാരെ സ്വാധീനിച്ചു. താന്‍ ജയിക്കില്ലെന്ന വിലയിരുത്തലില്‍ ആണ് ഈ വോട്ടുകള്‍ പോയത്. യുഡിഎഫ് ലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫ് ലേക്ക് പോയത് കൊണ്ടാണ് സ്വരാജ് രണ്ടാം സ്ഥാനത്ത് വരുന്നത്,'' പി.വി അന്‍വര്‍ പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയമാണ് വോട്ട് ചോര്‍ച്ചക്ക് കാരണമെന്ന് അന്‍വര്‍. ഈ വോട്ട് ചോര്‍ച്ച യുഡിഎഫ് നേതൃത്വം അറിഞ്ഞില്ലെന്നും പല ഘട്ടത്തിലും ലീഗ് നേതൃത്വം യുഡിഎഫിനാല്‍ അപമാനിക്കപ്പെട്ടിട്ടും മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും രാപകല്‍ അധ്വാനിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.

TAGS :

Next Story