Quantcast

ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് പ്രധാനം; യുഡിഎഫ് പ്രവേശനത്തിൽ നിലപാട് മയപ്പെടുത്തി പിവി അൻവർ

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പിവി അൻവർ നാളെ ലീഗ് നേതാക്കളെയും കാണും

MediaOne Logo

Web Desk

  • Published:

    24 April 2025 6:19 PM IST

ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് പ്രധാനം; യുഡിഎഫ് പ്രവേശനത്തിൽ നിലപാട് മയപ്പെടുത്തി പിവി അൻവർ
X

മലപ്പുറം: യുഡിഎഫ് പ്രവേശനത്തിൽ നിലപാട് മയപ്പെടുത്തി പിവി അൻവർ. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയമാണ് പ്രധാനമെന്ന് പിവി അൻവർ പറഞ്ഞു. തൃണമൂൽ യുഡിഎഫുമായി സഹകരിക്കുമെന്നും, മുന്നണി പ്രവേശനം യുഡിഎഫ് തീരുമാനിക്കുമെന്നും വി.ഡി സതീശൻ ആവർത്തിച്ചു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പിവി അൻവർ നാളെ ലീഗ് നേതാക്കളെയും കാണും.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം വേണമെന്ന നിലപാട് മയപ്പെടുത്തുകയാണ് പിവി അൻവർ. ഇന്നലെ കോൺഗ്രസ് നേതാക്കളെ കണ്ടതിന് ശേഷമാണ് നിലപാട് മാറ്റം. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നും, നിലമ്പൂരിലെ വിജയമാണ് പ്രധാനമെന്നും പിവി അൻവർ പറഞ്ഞു. അൻവറിൻ്റെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. മുന്നണി പ്രവേശനം അടക്കം യുഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി.

യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഘടക കക്ഷി നേതാക്കളെ കൂടി കാണാൻ ആണ് പിവി അൻവറിൻ്റെ നീക്കം. ആദ്യം ലീഗ് നേതൃത്വവുമായി ചർച്ച നടത്താനുമാണ് തീരുമാനം.

TAGS :

Next Story