യുഡിഎഫിന്റെ മലയോര സമര യാത്രക്ക് പിന്തുണയുമായി പി.വി അൻവർ
‘കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും വന്യമൃഗങ്ങളിൽനിന്നും നേരിടുന്ന വെല്ലുവിളിയാണ്’

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര യാത്രക്ക് പിന്തുണയുമായി പി.വി അൻവർ. ‘വന്യമൃഗ ആക്രമണത്തില്‍നിന്നും മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ സംസ്ഥാന മലയോര സമര യാത്രക്ക് ഇന്ന് സമാരംഭം കുറിക്കുകയാണ്.
നിലവിൽ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും വന്യമൃഗങ്ങളിൽനിന്നും നേരിടുന്ന വെല്ലുവിളിയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തുന്ന മലയോര സമര യാത്രയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും അഭിവാദ്യങ്ങളും നേരുന്നു’ -പി.വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
ശനിയാഴ്ച വൈകീട്ട് നാലിന് കണ്ണൂർ കരുവഞ്ചാലിൽനിന്ന് ആരംഭിക്കുന്ന യാത്ര കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
27ന് വൈകീട്ട് മൂന്നിന് ആറളം കീഴ്പള്ളിയിലും അഞ്ചിന് കൊട്ടിയൂരിലും സ്വീകരണം നൽകും. തുടർന്ന് യാത്ര വയനാട് ജില്ലയിൽ പ്രവേശിക്കും.
Adjust Story Font
16

